Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mechanical Shutter

Thrissur

ക​രി​ങ്ങാ​ച്ചി​റ മെ​ക്കാ​നി​ക്ക​ൽ ഷ​ട്ട​ർ സം​ര​ക്ഷി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

മാ​ള: ഏ​ഴു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​രി​ങ്ങാ​ച്ചി​റ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മെ​ക്കാ​നി​ക്ക​ൽ ഷ​ട്ട​ർ പൈ​തൃ​ക​വും ത​ന​തു​ഭം​ഗി​യും നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്കു​മെ​ന്നു പു​ത്ത​ൻ​ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​നു​കൂ​ല ന​ട​പ​ടി. ഷ​ട്ട​ർ സം​ര​ക്ഷി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പു​ത്ത​ൻ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണു രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി​യ​ത്.

കൊ​ച്ചി തി​രു​വി​താം​കൂ​ർ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്താ​ണു മെ​ക്കാ​നി​ക്ക​ൽ ഷ​ട്ട​ർ സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഷ​ട്ട​റി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തു​ത​ട​യാ​ൻ വ​ർ​ഷാ​വ​ർ​ഷം ബ​ണ്ട് നി​ർ​മ്മി​ക്കു​ക​യും മ​ഴ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്പോ​ൾ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള ക​ലു​ങ്കി​ലൂ​ടെ വെ​ള്ള​മൊ​ഴു​ക്കി ബ​ണ്ട് പൊ​ട്ടാ​തി​രി​ക്കാ​ൻ മെ​ക്കാ​നി​ക്ക​ൽ ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ക്കു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഷ​ട്ട​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. റോ​ഡ് വീ​തി​കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഷ​ട്ട​റി​ലേ​ക്ക് വെ​ള്ള​മെ​ത്തി​യി​രു​ന്ന ക​ലു​ങ്ക് മ​ണ്ണി​ട്ട് അ​ട​ച്ച​തോ​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

ഷ​ട്ട​ർ പെ​യി​ന്‍റ് ചെ​യ്ത് വൃ​ത്തി​യാ​ക്കി അ​തി​ന്‍റെ ച​രി​ത്ര​വും കാ​ല​പ്പ​ഴ​ക്ക​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന വി​വ​ര​ഫ​ല​കം സ്ഥാ​പി​ക്കു​ക​യും സം​ര​ക്ഷ​ണ മേ​ൽ​ക്കൂ​ര നി​ർ​മ്മി​ക്കു​ക​യും വേ​ണ​മെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പു​ത്ത​ൻ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up